രവി തേജ നായകനാവുന്ന ടൈഗർ നാഗേശ്വര റാവുവിൻറെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒക്ടോബർ 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അഭിഷേക് അഗർവാൾ ആർട്ട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ നിർമിച്ച് വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കൺസെപ്റ്റ് വിഡിയോയും പുറത്തിറങ്ങിയിരുന്നു. അഞ്ചു ഭാഷകളിൽ നിന്നുള്ള 5 അഭിനേതാക്കളുടെ ശബ്ദത്തിലാണ് കൺസെപ്റ്റ് വിഡിയോ പുറത്തു വന്നത്. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാനാണ് ശബ്ദം നൽകിയത്. തെലുങ്കിൽ വെങ്കടേഷും ഹിന്ദിയിൽ ജോൺ എബ്രഹാമും കന്നഡയിൽ ശിവ രാജ്കുമാറും തമിഴിൽ നിന്ന് കാർത്തിയുമായിരുന്നു വോയ്സ് ഓവർ നൽകിയിരിക്കുന്നത്.
നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാരായി എത്തുന്നത്. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസർ: അഭിഷേക് അഗർവാൾ. പ്രൊഡക്ഷൻ ബാനർ: അഭിഷേക് അഗർവാൾ ആർട്ട്സ്. പ്രസൻറർ: തേജ് നാരായൺ അഗർവാൾ. കോ-പ്രൊഡ്യൂസർ: മായങ്ക് സിൻഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം: ആർ മതി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല. പിആർഒ: ആതിര ദിൽജിത്ത്.















