Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും.. മന്ത്രിസഭായോഗ തീരുമാനങ്ങൾ

by News Desk
August 2, 2023
in KERALA
0
കേരള-അഗ്രോ-ബിസിനസ്-കമ്പനി-രൂപീകരിക്കും.-മന്ത്രിസഭായോഗ-തീരുമാനങ്ങൾ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് ഇന്നു ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനക്കും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പ്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവും. കേരളത്തിൻറെ കാർഷിക ഉത്പ്പന്നങ്ങളുടെ ഗുണമേന്മകൾ പ്രചാരത്തിലാകുന്ന തരത്തിൽ പൊതു ബ്രാൻഡിങ്ങും കമ്പനിയുടെ ലക്ഷ്യമാണ്.

കൊച്ചിൻ ഇൻറർ നാഷണൽ എയർപോർട്ട് ലിമിറ്റഡ് കമ്പനി മാതൃകയിൽ സംസ്ഥാന സർക്കാരിൻറെ 33% ഓഹരി വിഹിതവും കർഷകരുടെ 24% ഓഹരി വിഹിതവും, കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25% ഓഹരി വിഹിതവും ഉൾപ്പെടും.

കൃഷി വകുപ്പ് മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിൻറെ പ്രതിനിധി, കേരള അ​ഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരാകും.

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടിലേക്ക് തുക കൈമാറും.

ചികിത്സാസഹായം

പ്രശസ്ത സിനിമാ സംവിധായകരായ കെ ജി ജോർജ്ജ്, എം മോഹൻ എന്നിവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ചികിത്സാ സഹായം അനുവദിക്കും.

സ്വാതന്ത്ര്യദിന പരേഡ്

2023-ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും.

ജില്ലാ ആസ്ഥാനങ്ങളിൽ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ
കൊല്ലം – അഡ്വ. ആൻറണി രാജു
പത്തനംതിട്ട – കെ.എൻ. ബാലഗോപാൽ
ആലപ്പുഴ – പി. പ്രസാദ്
കോട്ടയം – റോഷി അഗസ്റ്റിൻ
ഇടുക്കി – വി.എൻ. വാസവൻ
എറണാകുളം – കെ. രാധാകൃഷ്ണൻ
തൃശ്ശൂർ – കെ. രാജൻ
പാലക്കാട് – കെ. കൃഷ്ണൻകുട്ടി
മലപ്പുറം – വി. അബ്ദുറഹ്മാൻ
കോഴിക്കോട് – അഹമ്മദ് ദേവർകോവിൽ
വയനാട് – എ.കെ. ശശീന്ദ്രൻ
കണ്ണൂർ – അഡ്വ. പി.എ. മുഹമ്മദ് റിയാസ്
കാസർകോട് – എം.ബി. രാജേഷ്

തസ്തികകൾ സൃഷ്ടിക്കും

കേരള സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷൻ സ്ഥാപിക്കുന്നതിനും പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനുമായി സാങ്കേതിക വിദഗ്ദ്ധരുടെ 9 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ചീഫ് റെസിലിയൻസ് ഓഫീസർ, ക്ലൈമറ്റ് ചെയ്ഞ്ച് അസസ്സ്മെൻറ് സ്പെഷ്യലിസ്റ്റ്, കാർബൺ ഓഡിറ്റിംഗ് ഓഫീസർ, കാർബൺ ക്യാപ്ചർ ആൻഡ് യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ്, കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ, സയൻസ് കണ്ടൻറ് റൈറ്റർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ, മൾട്ടി ടാസ്കിംഗ് ഓഫീസർ, അക്കൗണ്ടൻറ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

കാസർഗോഡ് ജില്ലയിലെ ബേഡഡുക്കയിൽ പുതിയതായി സ്ഥാപിച്ച ആട് ഫാമിൻറെ സുഗമമായ പ്രവർത്തനത്തിന് ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തിക, ഒരു താത്കാലിക അറ്റൻറൻറ് തസ്തിക എന്നിവ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഹൈക്കോടതി എസ്റ്റാബ്ലിഷ്മെൻറിൽ സേവക്മാരുടെ 47 അധിക തസ്തികകൾ 25,300 രൂപ കൺസോളിഡേറ്റഡ് ശമ്പള വ്യവസ്ഥയിൽ സൃഷ്ടിക്കും.

കെഎഎസ് ട്രെയിനി തസ്തികയ്ക്ക് പുതുക്കിയ ശമ്പള സ്കെയിൽ

കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയ്ക്ക് 77,200 – 1,40,500 (രൂപ) എന്ന പുതുക്കിയ ശമ്പള സ്കെയിൽ അനുവദിക്കാൻ തീരുമാനിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം ഗ്രേഡ്പേ അനുവദിക്കും. പുതിയ ശമ്പള സ്കെയിൽ പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ 01.07.2023 മുതൽ അനുവദിക്കും. സർക്കാർ സർവ്വീസിൽ ഉണ്ടായിരുന്ന ശേഷം കെ.എ.എസിൽ പ്രവേശിച്ചവർക്ക് ഇപ്പോൾ നിർദേശിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളം നിലവിൽ ലഭിക്കുന്നുണ്ടെങ്കിൽ അത് സംരക്ഷിച്ചു നൽകും.

കാലാവധി ദീർഘിപ്പിച്ചു

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പുനർനിയമന വ്യവസ്ഥയിൽ നിയമിതനായ വി.ശിവരാമകൃഷ്ണന് 13.06.2023 മുതൽ ഒരു വർഷത്തേക്ക് നിയമന കാലാവധി ദീർഘിപ്പിച്ച് നൽകി.

സർക്കാർ ഗ്യാരൻറി

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയ്ക്ക് അധിക സർക്കാർ ഗ്യാരൻറി അനുവദിക്കും.

സ്റ്റോഴ്സ് പർചെയ്സ് മാനുവലിലെ വ്യവസ്ഥകളിൽ ഇളവ്

കയർഫെഡ് ഉൽപന്നങ്ങൾ കേരളത്തിലെ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ടെൻഡർ/ ക്വട്ടേഷൻ കൂടാതെ വിതരണം ചെയ്യുന്നതിന് അനുമതി നൽകി. കയർ ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിന് കയർഫെഡ് ഉൽപ്പന്നങ്ങളായ കയർ മാറ്റുകൾ, റബ്ബറൈസ്ഡ് കയറുൽപ്പന്നങ്ങൾ (മാട്രസ്സ്), ചകിരിച്ചോറ് കമ്പോസ്റ്റ്, കൊക്കോപോട്ട് എന്നിവ ടെൻഡർ നടപടിക്രമങ്ങൾ കൂടാതെ സർക്കാർ സ്ഥാപനങ്ങൾക്കു വിതരണം ചെയ്യുന്നത് പരിഗണിച്ചാണിത്. കയർഫെഡിൻറെ ആവശ്യം പ്രത്യേക കേസായി പരിഗണിച്ച് സ്റ്റോഴ്സ് പർചെയ്സ് മാന്വലിലെ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കും.

പ്രത്യേക പുനരധിവാസ പാക്കേജ്

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ഇരുവശത്തും നിർമ്മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു. മാനദണ്ഡ പ്രകാരമുള്ള 4,60,000/- രൂപയ്ക്ക് പുറമെ 5,40,000/- രൂപ അധിക സഹായമായി നൽകി ഒരു കുടുംബത്തിന് ആകെ 10,00,000/- രൂപ പ്രത്യേക പുനരധിവാസ പാക്കേജായാണ് അനുവദിക്കുക. കീഴ് വഴക്കമാക്കരുതെന്ന നിബന്ധനയോടെ പ്രത്യേക കേസായി പരിഗണിച്ചാണിത്.

മാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് സർക്കാർ പുറമ്പോക്ക് ഭൂമി കൈമാറും

മാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് മാത്രമായി സർക്കാർ പുറമ്പോക്ക് ഭൂമി തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുന്നതിന് ജില്ലാ കളക്ടർമാർക്കു അനുമതി നൽകും. ഓരോ കേസും പ്രത്യേകം പരിഗണിച്ച്, ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാകും ഇത്. ഇത്തരത്തിൽ കൈമാറി ലഭിക്കുന്ന ഭൂമിയുടെ ഉപയോഗം സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ റവന്യൂ വകുപ്പുമായി കൂടിയാലോചിച്ച് പുറപ്പെടുവിക്കുവാൻ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.

മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും

അക്കാദമി ഓഫ് മാജിക്കൽ സയൻസിൻറെ പേരിൽ ഡിഫറൻറ് ആർട്ട്സ് സെൻറർ സ്ഥാപിക്കുന്നതിന് കാസർകോട് മടിക്കൈ ഗ്രാമപഞ്ചായത്തിൽ കണ്ടെത്തിയ ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും. 36,05,745 രൂപയാണ് ഒഴിവാക്കി നൽകുക. തിരുവനന്തപുരത്ത് ഡിഫറൻറ് ആർട്ട് സെൻററിൻറെ മാതൃകയിലുള്ള സ്ഥാപനമാണ് കാസർകോട് വരിക.

കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബിൽ – 2023ൻറെ കരടിന് അംഗീകാരം

കേരള സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കേരള സർക്കാർ നിയമിച്ച വിവിധ കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ സംഭരണം, വർഗ്ഗീകരണം, സംരക്ഷണം, ഭരണ നിർവ്വഹണം, നിയന്ത്രണം എന്നിവ നിർവ്വഹിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബിൽ – 2023ൻറെ കരടിന് അംഗീകാരം നൽകി.

ട്രാവൻകൂർ പാലസ് മാനേജ്മെൻറ് സൊസൈറ്റി കേരള ചട്ടങ്ങൾ അംഗീകരിച്ചു

ട്രാവൻകൂർ പാലസ് മാനേജ്മെൻറ് സൊസൈറ്റി കേരള (ടി പി എം എസ്) രൂപീകരിക്കുന്നതിനുള്ള കരട് മെമൊറാണ്ടം ഓഫ് അസൊസിയേഷൻ, ചട്ടങ്ങൾ എന്നിവ അംഗീകരിച്ചു.

ശമ്പള പരിഷ്ക്കരണം

കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ ജീവനക്കാർക്ക് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നടപ്പാക്കിയ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിൻറെ ആനുകൂല്യങ്ങൾ അനുവദിക്കും.

കരട് ബിൽ അംഗീകരിച്ചു

2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന് കീഴിലുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് റവന്യൂ ഡിവിഷണൽ ഓഫീസറുടെ അധികാരം നൽകും. ഇത് ഉൾപ്പെടുത്തി 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു.

Previous Post

നിയമസഭാ സമ്മേളനം 7 മുതൽ; പുസ്തകോത്സവം നവംബറിൽ

Next Post

ഡി- സ്പേസ് കേരളത്തിലേക്ക്; എക്‌സലൻസ് സെന്റർ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡി-സ്പേസ്-കേരളത്തിലേക്ക്;-എക്‌സലൻസ്-സെന്റർ-ആരംഭിക്കുമെന്ന്-ഉറപ്പ്-നൽകി

ഡി- സ്പേസ് കേരളത്തിലേക്ക്; എക്‌സലൻസ് സെന്റർ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.