അങ്കമാലി> തുറവൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടക്കുന്ന് പള്ളിയാൻവീട്ടിൽ സാബിൻ ജോർജ് (18), മൂക്കന്നൂർ കോക്കുന്നിൽ മൂലൻവീട്ടിൽ അലൻ മാർടിൻ (18) എന്നിവരാണ് മരിച്ചത്. ചൊവ്വ വൈകിട്ട് തലക്കോട്ടുപറമ്പിനും ഉതുപ്പുകവലക്കുമിടയിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ആദ്യം സ്വകാര്യ ബസിലും തുടർന്ന് മറ്റൊരു ബൈക്കിലും തട്ടിയ ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.















