ചങ്ങനാശേരി> നിയമസഭാ സ്പീക്കറുടെ പരാമർശം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചും ഈശ്വരവിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായും ബുധനാഴ്ച വിശ്വാസസംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. പ്രകോപനപരവും മതവിദ്വേഷജനകവുമായ നടപടി എൻഎസ്എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും പ്രസ്താവനയിൽ പറയുന്നു.