തിരുവനന്തപുരം> ഹൈക്കോടതിയില് നല്കിയ ഹര്ജിയില് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്ശങ്ങള് വന്നത് തന്റെ അറിവോടെ അല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
വക്കാലത്ത് നല്കിയ അഡ്വ. നോബിള് മാത്യുവാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള പരാമര്ശങ്ങള്ക്ക് പിന്നിലെന്ന് വ്യക്തമാക്കിയാണ് ലക്ഷ്മണയുടെ കത്ത്. ബിജെപി നേതാവ് കൂടിയാണ് നോബിൾ മാത്യു. ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡണ്ടാണ്.
ഈ ഹര്ജി പിന്വലിക്കാന് നോബിള് മാത്യുവിനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില് ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത്
മോണ്സണ് മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില് ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്ഐആര് റദ്ദാക്കണമെന്നും കേസില് നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില് നല്കിയ ക്രിമിനല് എംസിയിലെ പരാമര്ശങ്ങളാണ് തന്റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ സര്ക്കാരിനെ അറിയിച്ചിരിക്കുന്നത്.
കോടതിയില് സമര്പ്പിച്ച ഹര്ജി താന് ഇതുവരെ കണ്ടിട്ടില്ല. ചാനല് വാര്ത്തകളിലൂടെയാണ് ഹര്ജിയില് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമര്ശങ്ങള് ഉള്ള വിവരം അറിഞ്ഞത്.
ഹര്ജി പിന്വലിക്കാന് അഡ്വ. നോബിള് മാത്യുവിനോട് ഐജി ലക്ഷ്മണ നിര്ദ്ദേശിക്കുന്ന കത്തും പുറത്തുവന്നിട്ടുണ്ട്.
ലക്ഷ്മണ അഡ്വ. നോബിൾ മാത്യുവിന് അയച്ച കത്ത്