കോഴിക്കോട്> വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം ഒഴിയുകയാണെന്ന് ടി കെ ഹംസ അറിയിച്ചു. ഇന്ന് വൈകിട്ട് രാജി നൽകും. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെയാണ് രാജി.
മന്ത്രി വി അബ്ദുറഹിമാനുമായി അഭിപ്രായ ഭിന്നതയില്ലെന്നും ടി കെ ഹംസ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സംഘടനാരംഗത്തും സര്‍ക്കാരിലും വിവിധ പദവികള്‍ വഹിക്കുന്നതിനു പാര്‍ട്ടി നേതാക്കള്‍ക്കു 75 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. ഈ പദവിയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എനിക്ക് 87 വയസ്സാകും. പാര്‍ട്ടി സെക്രട്ടേറിയറ്റുമായി ആലോചിച്ചാണു തീരുമാനമെടുത്തത്. വാര്‍ധക്യസഹജമായ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്.”- ഹംസ പറഞ്ഞു.