കൊളംബോ> കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ജനങ്ങൾക്ക് ആശ്വാസമായി ശ്രീലങ്കയിൽ പണപ്പെരുപ്പം ഒറ്റ അക്കത്തിലെത്തി. ജൂലൈയിൽ 6.3 ശതമാനമായി കുറഞ്ഞുവെന്ന് സെൻസസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. ജൂണിൽ ഇത് 12 ശതമാനമായിരുന്നു. രണ്ട് വർഷത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം ഒറ്റ അക്കത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ 69.8 ശതമാനമായിരുന്നു.