തിരുവനന്തപുരം> കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് അനുശോചിച്ചു.ഭരണപാടവത്തില്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയായ നേതാവാണ് വക്കം പുരുഷോത്തമന്. വഹിച്ച പദവികളിലും നേതൃസ്ഥാനങ്ങളിലും തന്റെ കണിശതയും കാര്‍ക്കശ്യവും അദ്ദേഹം മുറുകെപ്പിടിച്ചു.
സ്പീക്കര്‍, വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഭരണ വൈഭവം നമ്മള് മനസിലാക്കിയതാണ്. അഭിഭാഷകനായും കോണ്‍ഗ്രസ് നേതാവായും പാര്‍ലമെന്റ് അംഗമായും മാതൃകാപരമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമാണ്. വക്കം പുരുഷോത്തമന്റെ വേര്‍പാടിലൂടെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.