തൃപ്പൂണിത്തുറ> വിപിഎസ് ലേക്ഷോര് തൃപ്പൂണിത്തുറ ഗവ. ബോയ്സ് എച്ച്.എസ്.എസിന് സിസിടിവി ക്യാമറകള് നല്കി.സ്വിച്ച് ഓണ് കര്മ്മം തൃപ്പൂണിത്തുറ എംഎല്എ കെ ബാബു നിര്വ്വഹിച്ചു. സമൂഹത്തിന്റെ ന്യായമായ ഏതൊരു ആവശ്യത്തിനും എന്നും കൂടെ ഉണ്ടാകുമെന്ന് വിപിഎസ് ലേക്ഷോര് മാനേജിങ് ഡയറക്ടര് എസ് കെ അബ്ദുള്ള അറിയിച്ചു.
ചടങ്ങില് ലേക്ഷോര് കമ്പനി സെക്രട്ടറി ആര് മുരളീധരന്, സ്കൂള് പ്രിന്സിപ്പല് പൊന്നമ്മ ടീച്ചര്, വി.എച്ച്.എസ്.എസ്. പ്രിന്സിപ്പല് സെറീന പി.എസ്, മുന്സിപ്പാലിറ്റി വൈസ് ചെയര്മാന് പ്രദീപ് കുമാര്, ഹില് പാലസ് പോലിസ് സ്റ്റേഷന് എസ്.എച്ച്.ഒ. സമീഷ് പി.എച്ച്, പി.റ്റി.എ പ്രസിഡന്റ് ശ്രീനിവാസന്, പി.റ്റി.എ അംഗം സിറിയക്ക് എന്നിവര് പങ്കെടുത്തു.















