കൊച്ചി > ആലുവയിൽ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. സഹപാഠികളും അധ്യാപകരും സ്കൂളിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. നിരവധിപേരാണ് കുട്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി സ്കൂളിലും ശ്മശാനത്തിലും എത്തിയത്. പലരും ഏറെ വൈകാരികമായാണ് സംസാരിച്ചത്. ആചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷമായിരുന്നു സംസ്കാരം.
അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തെ (28) ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.