കോഴിക്കോട് > 2016ൽ മാവോയിസ്റ്റ് കുക്കു ദേവരാജ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് അനുകൂലികൾ കോഴിക്കോട് മെഡിക്കൽ കോളേജിനുമുന്നിൽ സംഘടിപ്പിച്ച ഉപരോധത്തെ തുടർന്നുള്ള കേസിൽ ഗ്രോ വാസു (92) റിമാൻഡിൽ.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനടക്കം എടുത്ത കേസിൽ പിഴ അടയ്ക്കാനോ ജാമ്യമെടുക്കാനോ തയ്യാറാവാത്തതിനാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴും ജാമ്യമെടുത്തില്ല. പിന്നാലെ ആഗസ്ത് 11 വരെയാണ് കുന്നമംഗലം കോടതി റിമാൻഡ് ചെയ്തത്.