തൃശൂർ > പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ ഇരിങ്ങാലക്കുട മാപ്രാണം – നന്തിക്കര റോഡിന്റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 15.30 കോടി രൂപ ചിലവഴിച്ച് നബാർഡ് ട്രാഞ്ചൈ 28ൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നത്.