കൊച്ചി > ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ചാന്ദ്നിയുടെ മരണവാർത്ത ഏറെ വിഷമകരമായെന്ന് മന്ത്രി വീണാ ജോർജ്. പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും എത്തിയത് ദുരന്തവാർത്തയാണെന്നും കുട്ടിയുടെ കുടുംബം അനുഭവിക്കുന്ന അതിതീവ്രമായ വേദനയിൽ പങ്ക് ചേരുന്നതായും വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആലുവയിൽ നിന്ന് കുട്ടിയെ കാണാതായത്. ആലുവ മാർക്കറ്റിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിലാണ് ഇന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. പ്രതി അസ്ഫാക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മന്ത്രിയുടെ കുറിപ്പ്
കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവിൽ എത്തിയത് ദുരന്ത വാർത്തയാണെന്നത് വിഷമകരമായ കാര്യമാണ്. ആലുവയിൽ കാണാതായ അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചു. ആ അതിഥി തൊഴിലാളികളുടെ കുടുംബം അനുഭവിക്കുന്ന അതിതീവ്രമായ വേദനയിൽ പങ്കുചേരുന്നു.