തിരുവനന്തപുരം > സംസ്ഥാനത്തെ സ്കൂളുകളിൽ കായിക കലാ വിനോദങ്ങൾക്കുള്ള പീരിഡുകളിൽ (പി ടി) മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസിലെ പിടി പീരിഡിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതായുള്ള കുട്ടികളുടെ പരാതിയെ തുടർന്നാണ് ഉത്തരവ്.
പി ടി പീരിഡ് ഒഴിവാക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്ന പരാതി ബാലാവകാശ കമ്മിഷനിലും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കലാ കായിക വിനോദത്തിനുള്ള പീരിഡ് ഒഴിവാക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദേശിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം അയച്ചു.