തിരുവനന്തപുരം > ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി സംഘടിപ്പിക്കുന്ന വിവിധ ഐ ടി കമ്പനികൾ തമ്മിലുള്ള വനിതാ ഫുട്ബോൾ ടൂർണമെന്റ് കേരള നോലെഡ്ജ് ഇക്കോണമി മിഷൻ( KKEM) ഡയറക്ടർ ഡോ പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കൺവീനർ റോഷിൻ ഏയ്ഞ്ചൽ ചെറിയാൻ സ്വാഗതം പറഞ്ഞു. ജോയിന്റ് കൺവീനർ ജ്യോതി ജേഴ്സി ഏറ്റുവാങ്ങി.
വ്യാഴാഴ്ച ടെക്നോപാർക്ക് ഗ്രൗണ്ടിൽ ഉദ്ഘാടനത്തിനു ശേഷം നടന്ന കളികളിൽ H&R വനിതകൾ Polus Software നെയും Tataelxsi വനിതകൾ TCS നെയും തോൽപ്പിച്ചു.
മൂന്നാം തവണയാണ് പ്രതിധ്വനി വനിതാ ഫുട്ബോൾ ടൂർണമെന്റ് (Raviz Prathidhwani Women 5s in association with Yoode) സംഘടിപ്പിക്കുന്നത്. ഇൻഫോസിസ്, യു എസ് ടി, അലയൻസ്, H& R, ക്വസ്റ്റ് ഗ്ലോബൽ, ടാറ്റാലക്സി, Polus Software, Way.Com തുടങ്ങി 12 ഐ ടി കമ്പനികളാണ് വനിതാ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
93 ഐ ടി കമ്പനികൾ പങ്കെടുക്കുന്ന മെൻസ് ടൂർണമെന്റ് 2 മാസം മുൻപ് ആരംഭിച്ചു പ്രീ ക്വാർട്ടറിലേക്ക് ഈ ആഴ്ച എത്തുകയാണ്. രണ്ടു ടൂർണമെന്റുകളും 27 ജൂലൈ 2023, വൈകുന്നേരം ടെക്നോപാർക്ക് ഗ്രൗണ്ടിൽ സമാപിക്കും.