പൊന്നാനി
“രേഖ’യിലെ പ്രകടനത്തിന് പുരസ്കാരം പ്രതീക്ഷിച്ചിരുന്നതായി വിൻസി അലോഷ്യസ് പറഞ്ഞു. അത്രത്തോളം കഠിനാധ്വാനവും ആത്മാർഥതയും നിറഞ്ഞതായിരുന്നു സിനിമ. ഏറെ സന്തോഷമുണ്ട്. മമ്മൂട്ടിയോടൊപ്പം പുരസ്കാരം പങ്കിടാനായത് ജീവിതത്തിലെ മഹാ ഭാഗ്യമാണ്. എന്റെ ജീവിതത്തിലെ ചില ഏടുകൾ ഈ സിനിമയിൽ പതിഞ്ഞിട്ടുണ്ട്. പുരസ്കാരം രേഖ ടീമിന് സമർപ്പിക്കുന്നതായും വിൻസി പറഞ്ഞു.
പുരസ്കാര പ്രഖ്യാപനം വരുമ്പോൾ പൊന്നാനിയിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു വിൻസി. വികൃതിയിലൂടെയാണ് സിനിമയിലെത്തിയ വിൻസിയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. അഞ്ചിലും നായികാ കഥാപാത്രങ്ങൾ.