റോം
ഇറ്റലിയിലെ വടക്കൻ വെനീറ്റോ മേഖലയിലെ ഗ്രാമങ്ങളിലുണ്ടായ ആലിപ്പഴ വർഷത്തിൽ നൂറിലധികം പേർക്ക് പരിക്ക്. 10 സെന്റിമീറ്ററിലധികം വ്യാസമുള്ള, ടെന്നീസ് പന്തിനേക്കാൾ വലിപ്പമുള്ള ആലിപ്പഴങ്ങളാണ് വീണത്. അടിയന്തര സഹായത്തിനായി അഞ്ഞൂറിലധികം പേരാണ് ആരോഗ്യ അധികൃതരെ ബന്ധപ്പെട്ടത്.















