കൊച്ചി : കേരള രാഷ്ട്രീയത്തിലെ കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മുഖ്യമന്ത്രിയുമായ ശ്രീ. ഉമ്മൻ ചാണ്ടി (80) നിര്യാതനായി . മകൻ ചാണ്ടി ഉമ്മൻ തൻ്റെ ഫേസ്ബുക്കിലൂടെയാണ് , ദുഖകരമായ വാർത്ത ഇന്ത്യൻ സമയം പുലർച്ചെ 04:30 ന് പങ്ക് വച്ചത് .
https://www.facebook.com/chandyoommen
ഏറെ നാളുകളായി കാൻസർ ബാധിതനായി , പൊതു പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടി തുടര്‍ച്ചികിത്സക്കായി ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്ക് വിധേയമാക്കിയിരുന്നു .അതിനു ശേഷം, ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലായിരുന്നു ചികത്സ .
കരോട്ട് കുടുംബത്തിൽ ശ്രീ. കെ .ഓ ചാണ്ടിയുടെയും , ശ്രീമതി. ബേബി ചാണ്ടിയുടെയും മകനായി 1943 , ഒക്ടോബര് 31 ന് കോട്ടയം ജില്ലയിലെ കുമരകം ഗ്രാമത്തിലാണ് ഉമ്മൻ ചാണ്ടി ജനിച്ചത് . KSU എന്നാ കോൺഗ്രസ്സ് വിദ്യാർത്‌ഥി പ്രസ്‌ഥാനത്തിലൂടെ ജനകീയനായ അദ്ദേഹം ദീർഘകാലം പുൽപ്പള്ളി മണ്ടലത്തെ പ്രതിനിധാനം ചെയ്ത് കോൺഗ്രസ്സ് MLA ആയി ജയിച്ചു പോന്നു.
1970, 1977, 1980, 1982, 1987, 1991, 1996 , 2001, 2006, 2011, 2016, 2021 വർഷങ്ങളിൽ തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്നും ജയിച്ച ഖ്യാതി കേരള നിയമസഭാ ചരിത്രത്തിലെ ഒരു റെക്കോർഡ് ആണ്.
കെ. കരുണാകര പക്ഷത്തിന്റെ വിരുദ്ധ ചേരിയായ ആന്റണി ഗ്രൂപ്പിലെ ചാണക്യൻ ആയിരുന്ന അദ്ദേഹം , പല കാലയളവിലും കേരളത്തിലെ കോൺഗ്രസ് ഭരണകാലങ്ങളിൽ പ്രമുഖ സ്‌ഥാനങ്ങൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു.
തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
ഒടുവിൽ കേരള മുഖ്യമന്ത്രിയായും സേവനം അനുഷ്‌ഠിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്..
ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ.
മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.
കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒട്ടേറെ പേർ പ്രതികരിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3
Please Like our Facebook page >> https://www.facebook.com/ OzMalayalam