ലണ്ടൻ > അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകൻ ഡെറിക് മാൽക്കം അന്തരിച്ചു. 91 വയസായിരുന്നു. ഡീലിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
1970-കളുടെ തുടക്കത്തില്‍ ചലച്ചിത്ര നിരൂപകനെന്ന നിലയിൽ ദ ഗാർഡിയനിൽ ചേർന്ന ഡെറിക് മാൽക്കം കാൽനൂറ്റാണ്ടുകാലത്തോളം ഗാർഡിയന്റെ ഭാഗമായി പ്രവർത്തിച്ചു. ശേഷം ഈവനിങ് സ്റ്റാൻഡേർഡിന്റെ ഭാഗമായും പ്രവർത്തിച്ച അദ്ദേഹം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ ഓണററി പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമകളോട്, വിശേഷിച്ചും പ്രാദേശിക ഭാഷകളിലെ സിനിമകളോട് പ്രത്യേക അടുപ്പം പ്രകടിപ്പിച്ചിരുന്ന നിരൂപകനാണ് അദ്ദേഹം. അടൂർ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായ’ത്തെ ലോകപ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിൽ ഡെറിക് മാൽക്കത്തിന്റെ നിരൂപണങ്ങൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
എ സെഞ്ച്വറി ഓഫ് ഫിലിംസ്, ബോളിവുഡ്: പോപ്പുലർ ഇന്ത്യൻ സിനിമ, ഫാമിലി സീക്രട്ട്സ് എന്നിവ പ്രധാനപ്പെട്ട കൃതികളാണ്