ശബരിമല> കര്ക്കടകമാസ പൂജകള്ക്കായി ശബരിമല നട ഞായര് വൈകിട്ട് തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെയും മകന് ബ്രഹ്മദത്തന്റെയും മുഖ്യകാര്മികത്വത്തില് മേല്ശാന്തി കെ ജയരാമന് നമ്പൂതിരി നട തുറന്നു. മാളികപ്പുറം മേല്ശാന്തി വി ഹരിഹരന് നമ്പൂതിരി മാളികപ്പുറം നട തുറന്നു. ഞായറാഴ്ച പൂജകളില്ല. തിങ്കള് പുലര്ച്ചെ അഞ്ചിന് നട തുറക്കും. ദിവസവും പകല് ഒന്നിന് അടച്ച് വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും.
വെര്ച്വല് ക്യൂവിലൂടെ ബുക്ക് ചെയ്ത് തീര്ഥാടകര്ക്ക് ദര്ശനത്തിനെത്താം. നിലയ്ക്കല്, പമ്പ എന്നിവിടങ്ങളില് സ്പോട്ട് ബുക്കിങ് സംവിധാനമുണ്ട്. 21ന് രാത്രി 10ന് നട അടയ്ക്കും.
നിറപുത്തരി പൂജകള്ക്കായി ആഗസ്ത് 9ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 10ന് പുലര്ച്ചെയാണ് നിറപുത്തരി.















