തിരുവനന്തപുരം > ഭവനരഹിതരായ ഭിന്നശേഷിക്കാർക്കുള്ള സാമൂഹ്യനീതി വകുപ്പിന്റെ അഭിമാനപദ്ധതിയായ ‘മെറീ ഹോം’ പദ്ധതിയിൽ ഭവന വായ്പയ്ക്ക് അപേക്ഷ നൽകാം. കുറഞ്ഞ പലിശനിരക്കിലാണ് ‘മെറീ ഹോമിൽ ഭവന വായ്പ നൽകുന്നത്. വീടു നിർമ്മിക്കാനും വാങ്ങാനും അമ്പതു ലക്ഷം രൂപവരെ പദ്ധതിയിലൂടെ വായ്പയായി നൽകും. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ മേഖലകളിലുള്ള ഭിന്നശേഷിക്കാർക്കും സ്വയംതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വായ്പക്ക് അർഹതയുണ്ട്.