കൊച്ചി > സാഹിത്യകാരനും വീക്ഷണം ആദ്യ ചീഫ് എഡിറ്ററുമായിരുന്ന സി പി ശ്രീധരൻ്റെ ഭാര്യയും സാഹിത്യകാരിയുമായ നളിനി ശ്രീധരൻ (92) നിര്യാതയായി. ശനിയാഴ്ച എളമക്കര വിവേകാനന്ദനഗറിലെ ‘പാർവതി ‘വീട്ടിൽ 2 മണി വരെ പൊതുദർശനം. സംസ്കാരം 3.30 ന് ഇടപ്പള്ളി എൻഎസ്എസ് ശ്മശാനത്തിൽ. മക്കൾ: സതീശ് ചന്ദ്രൻ, ഡോ. കെ വിനോദ് ചന്ദ്രൻ, ഉഷ. മരുമക്കൾ: ശ്രീലഖ, പരേതനായ രാംദാസ്.
വടക്കേ മലബാറിൽ, കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ (അന്നത്തെ ഹോസ്ദുർഗ് താലൂക്കിൽ) ജനിച്ചു. പിതാവ്: സി യു കെ നമ്പ്യാർ, മാതാവ്, കെ ജാനകിയമ്മ. സംഗീതജ്ഞനും കവിയും സംഗീതനാടകകൃത്തും ആയിരുന്ന പിതാവിൽ നിന്ന് കലയുടെ ബാലപാഠങ്ങൾ ഉൾക്കൊണ്ടു. നീലേശ്വരം രാജാസ് ഹൈസ്കൂൾ, പയ്യന്നൂർ ഗവണ്മെന്റ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യസം. വിദ്യാഭ്യാസകാലത്ത് കവിതയ്ക്കും, പാട്ടിനും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.