കൊച്ചി > മതസ്പർധ വളർത്തുന്നരീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിലമ്പൂർ സ്വദേശി സ്കറിയയാണ് പരാതിക്കാരൻ. ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ വെള്ളിയാഴ്ചയാണ് ഷാജന്റെ ജാമ്യഹർജി എത്തിയത്. എന്നാൽ, ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ പിൻമാറിയതോടെ കേസ് 19ലേക്ക് മാറ്റി. അന്നേദിവസം മറ്റൊരു ബെഞ്ച് ജാമ്യഹർജി പരിഗണിക്കും.