തിരുവനന്തപുരം
പ്ലസ്വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷവും സംസ്ഥാനത്ത് 70,307 സീറ്റിന്റെ ഒഴിവ്. മെറിറ്റിൽമാത്രം 10,600 സീറ്റുണ്ട്. എയ്ഡഡ് മാനേജ്മെന്റ് ക്വോട്ടയിൽ 17,788 സീറ്റിന്റെ ഒഴിവാണുള്ളത്. ഫീസില്ലാതെ പ്രവേശനം നൽകേണ്ട മാനേജ്മെന്റ് സീറ്റ് ഇത്രയും ഒഴിഞ്ഞുകിടക്കുന്നതിൽ ദുരൂഹതയുണ്ട്. ഈ സീറ്റുകളിൽ മാനേജ്മെന്റ് പ്രവേശനം നടത്തിയതായാണ് വിവരം. എന്നാൽ, ഏകജാലക പ്രക്രിയയിൽ ഇത് കൂട്ടിച്ചേർത്തിട്ടില്ല.
പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കണക്ക് പെരുപ്പിച്ച് കാണിക്കാനാണ് ഇതെന്ന് വിമർശമുണ്ട്. സീറ്റില്ലെന്ന ആരോപണവുമായി ഒരു വിഭാഗം സമരത്തിനിറങ്ങിയ മലപ്പുറത്ത് 3184 മാനേജ്മെന്റ് സീറ്റ് നികത്താനുണ്ട്. കോഴിക്കോട്ട് 2011ഉം. അൺ എയ്ഡഡിൽ 41,919 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മലപ്പുറത്തുമാത്രം 9872 സീറ്റാണുള്ളത്. അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് മാനദണ്ഡം പാലിക്കാതെ മലപ്പുറത്ത് അൺഎയ്ഡഡ് ബാച്ച് വ്യാപകമായി അനുവദിച്ചിരുന്നു.