തൃക്കാക്കര > നഗരത്തിൽ ഗതാഗതനിയമം തെറ്റിച്ച് സർവീസ് നടത്തിയ 80 ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. വകുപ്പ് പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുദിവസം നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷകൾ കുടുങ്ങിയത്. യാത്രക്കാരിൽനിന്ന് അമിതനിരക്ക് ഈടാക്കിയ ഓട്ടോഡ്രൈവർ കോട്ടപ്പുറം സ്വദേശി മധുസൂദനന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു.