തൊടുപുഴ > കൈവെട്ട് കേസിൽ പ്രതികള്ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പ്രൊഫ ടി ജെ ജോസഫ്. കോടതി പ്രതികൾക്ക് വിധിച്ച ശിക്ഷ കുറഞ്ഞോ കൂടിയോ എന്നുള്ളത് നിയമപണ്ഡിതർ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും വിധിയില് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലെന്നും ടി.ജെ. ജോസഫ് പറഞ്ഞു.
തന്റെ കൈവെട്ടിയ കേസിൽ എൻഐഎ കോടതി വിധി പറഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാകൃതമായ വിശ്വാസസംഹിതകളുടെ പേരിലാണ് താൻ ആക്രമിക്കപ്പെട്ടത്. അത്തരം വിശ്വാസങ്ങള് മാറണമെന്നും ആധുനിക മനുഷ്യര് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം എന്ന നിലയിലാണ് കോടതി വിഷയത്തെകൈകാര്യം ചെയ്തത്. സാക്ഷി പറയുക എന്നതായിരുന്നു തന്റെ ജോലി. അത് ചെയ്തു തീര്ത്തു. കോടതി വിധിയില് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും തീവ്രവാദത്തിന് ശമനം ഉണ്ടാകുമോ എന്ന് രാഷ്ട്രീയ, സാമൂഹിക നിരീക്ഷകര് ചര്ച്ച ചെയ്യട്ടെയെന്നും ടി ജെ ജോസഫ് പറഞ്ഞു. ആക്രമിച്ചവരോട് ഉള്ളതിനെക്കാളേറെ വേദന തന്നെ പിരിച്ചുവിട്ടവരോടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.