കൊച്ചി> കേരള ടീം മുൻ ഗോൾകീപ്പർ ടി ജി പുരുഷോത്തമനെ സഹപരിശീലകനായി നിയമിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് വർഷത്തേക്കാണ് കരാർ. ഇഷ്ഫാഖ് അഹമ്മദിന് പകരക്കാരനായാണ് തൃശൂരുകാരൻ ചുമതലയേൽക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം പരിശീലകനായിരുന്നു. എഫ്സി കേരളയുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്. വാസ്കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, വിവ കേരള ക്ലബ്ബുകൾക്കായി കളിച്ചു. 2001ലും 2004ലും കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാരായപ്പോൾ ഗോൾവല കാത്തു. 2022ൽ ജേതാക്കളായപ്പോൾ സഹപരിശീലകനുമായി.