മലപ്പുറം> ഏക സിവില്‍കോഡിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ഞായറാഴ്ച രാവിലെ ചേര്‍ന്ന നേതൃസമിതി യോഗത്തിലാണ് തീരുമാനം.
സെമിനാര്‍ നടത്താനും പങ്കെടുക്കാനും ഓരോ സംഘടനകള്‍ക്കും അവകാശമുണ്ട്. എന്നാല്‍ ലീഗ് യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയാണ്. അതിനാല്‍ എല്ലാവരുമായും കൂടിയാലോചിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ.
സെമിനാറില്‍ മുസ്ലീം ലീഗിന് മാത്രമാണ് ക്ഷണമുള്ളത്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ഈ സെമിനാറില്‍ പങ്കെടുക്കില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാര്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.