തിരുവനന്തപുരം> മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് മന്ത്രി കെ രാജന്. സര്‍ക്കാര്‍ സജ്ജമാണ് എന്നും മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12 ആം തീയതിയോടെ ശക്തമാകും. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിന്‍വലിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, കുതിരാനിലെ ഗതാഗത നിയന്ത്രണത്തില്‍ കളക്ടറുടെ നിര്‍ദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.