കൊച്ചി> മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 13ന് പരിഗണിക്കാൻ മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനുമുമ്പിൽ ഹാജരാകാൻ നിർദേശിച്ച് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കെ സുധാകരൻ ചോദ്യംചെയ്യലിന് ഹാജരായി. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.