ഇടുക്കി > ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര (07:00 pm മുതൽ 06:00 am വരെ) ഇന്ന് മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി കലക്ടർ അറിയിച്ചു. ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുള്ളതിനാലും, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് രാത്രി യാത്ര നിരോധിച്ചിട്ടുള്ളത്.