ലണ്ടൻ> ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്ഫോം ട്വിറ്ററിന് വെല്ലുവിളിയുമായി ഫെയ്സ്ബുക്ക് മാതൃസ്ഥാപനം മെറ്റ. ഇൻസ്റ്റഗ്രാമുമായി ലിങ്ക് ചെയ്യാനാകുന്ന ‘ത്രെഡ്സ്’ ആപ്ലിക്കേഷനാണ് അവതരിപ്പിക്കുന്നത്. വ്യാഴാഴ്ചയോടെ ഉപയോക്താക്കളിലെത്തും. ആദ്യഘട്ടത്തിൽ ആപ്പിൾ ഉപയോക്താക്കൾക്കാകും ലഭ്യമാകുക.
ചെറുവാചകങ്ങളായി കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള ആപ് എന്നാണ് ആപ് സ്റ്റോറിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വായിക്കാനാകുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകില്ലെന്നാണ് വിവരം.