ജൂലായി, സൺ ഓഫ് സത്യമൂർത്തി, അലാ വൈകുണ്ഡപുരംലോ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ ത്രിവിക്രമും അല്ലു അർജുനും ഒന്നിക്കുന്നു. തങ്ങളുടെ നാലാമത് ചിത്രം ഇവർ പ്രഖ്യാപിച്ചു. പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും ഈ ചിത്രം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അല്ലു അർജുനും ത്രിവിക്രവുമായി ഹാരിക & ഹാസിനി ക്രിയേഷൻസ് ഒരിക്കൽക്കൂടി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഹാരിക & ഹാസിനി ക്രിയേഷൻസ് നിർമ്മിക്കുന്ന എട്ടാമത് ചിത്രമാണിത്. ഹാരിക & ഹാസിനി ക്രിയേഷൻസിനൊപ്പം പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ഗീത ആർട്ട്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കുവഹിക്കുന്നുണ്ട്.
ചിത്രത്തിലെ മറ്റഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെ പ്രഖ്യാപനം ഉടൻതന്നെ ഉണ്ടാവുന്നതാണ്.