വല്ലച്ചിറ > ഇലത്താള കലാകാരനും വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനുമായ ചെറുശ്ശേരി ശ്രീകുമാർ (കുട്ടൻ നായർ, 41) അന്തരിച്ചു. പനി ബാധിച്ചായിരുന്നു മരണം. ഇലത്താള വാദന രംഗത്തെ പ്രധാന കലാകാരൻമാരിൽ ഒരാളായിരുന്നു.
തൃശൂർ, ആറാട്ടുപുഴ, തൃപ്രയാർ, കൂടൽ മാണിക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു. ഭൗതികശരീരത്തിൽ വാദ്യകലാരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. അമ്മ: സരസ്വതി അമ്മ. ഭാര്യ: സിനി. മക്കൾ: നിരഞ്ജൻ, അഭിമന്യു.