കൊച്ചി : ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ മലയാള ചലച്ചിത്രം വള്ളിച്ചെരുപ്പിന് ഒഫിഷ്യൽ സെലക്ഷൻ . ഹിമാചൽ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംലയിലെ ചരിത്രപ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററിൽ ആഗസ്റ്റ് 25, 26, 27 തീയതികളിലായ് അരങ്ങേറുന്ന 9-ാമത് മേള, സംസ്ഥാന ഭാഷാ സാംസ്കാരിക വകുപ്പിന്റെയും ഒപ്പം ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് സംഘടിപ്പിക്കുന്നത്.
റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ ബിജോയ് കണ്ണൂരാണ് വള്ളിച്ചെരുപ്പിൽ എഴുപതുകാരനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജോയ് നായകനാകുന്ന ആദ്യ മലയാള ചിത്രമാണിത്. ഒരു മുത്തച്ഛന്റെയും കൊച്ചു മകന്റെയും ആത്മബന്ധത്തിന്റെ ആഴവും പരപ്പുമാണ് ഇതിവൃത്തം. കൊച്ചു മകനാകുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. കണ്ണൂർ സ്വദേശിനി ഏഷ്യാനെറ്റ് പ്ലസിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൻസലനാണ് നായിക. കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനർ – ശ്രീമുരുകാ മൂവി മേക്കേഴ്സ് , രചന, സംവിധാനം – ശ്രീഭാരതി , നിർമ്മാണം – സുരേഷ് സി എൻ , ഛായാഗ്രഹണം – റിജു ആർ അമ്പാടി, എഡിറ്റിംഗ് -ശ്യാം സാംബശിവൻ, സംഗീതം – ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ് ജോജോ കെൻ പി ആർ ഒ: അജയ് തുണ്ടത്തിൽ.