കണ്ണൂർ> മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിലെ പ്രതിയായ കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുധാകരന്റേത് അപകടകരമായ അഴിമതിയാണ്. ഗുരതമായ തെറ്റാണ് സുധാകരൻ നടത്തിയത്. തെറ്റുകൾ ന്യായീകരിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.