തിരുവനന്തപുരം> സംസ്ഥാനത്ത് വര്‍ഗീയ നീക്കം ശക്തമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ബിജെപി ദേശീയ സെക്രട്ടറി ബി എല്‍ സന്തോഷ് യോഗം വിളിച്ചു. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. കെ സുരേന്ദ്രന്, സി.കൃഷ്ണകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ മാധ്യമ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. വര്‍ഗീയത പരത്താനുള്ള തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മ എന്ന പേരിലാണ് യോഗം ചേര്‍ന്നത് . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.