കോഴിക്കോട്> കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്സ്ഹോമിൽ നിന്ന് നാലുകുട്ടികൾ ചാടിപ്പോയി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്.
16 വയസ്സുള്ള രണ്ടു കുട്ടികളും 15 വയസ്സുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം ചേവായൂർ ബോയ്സ് ഹോമിൽ നിന്ന് പൊലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ശുചിമുറിയുടെ ഗ്രിൽ തകർത്ത് കുട്ടികൾ പുറത്ത് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്.