തിരുവനന്തപുരം > നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകി എംകോം പ്രവേശനം തേടിയ സംഭവത്തിൽ എംഎസ്എം കോളേജ് ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് കേരള വി സി മോഹനൻ കുന്നുമ്മൽ. വിശദീകരണം നൽകിയില്ലെങ്കിൽ കോളേജിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് സർവ്വകലാശാലയ്ക്ക് അറിയാം. നിങ്ങൾ പഠിപ്പിച്ച് നിങ്ങൾ തോൽപ്പിച്ച ഒരു കുട്ടി ജയിച്ചുവെന്ന് ഒരു സുപ്രഭാതത്തിൽ പറയുമ്പോൾ അത് മനസിലാക്കാൻ അധ്യാപകർക്ക് പറ്റിയില്ലെങ്കിൽ അതിനവർ ഉത്തരം പറയണം.
നിഖിലിന്റെ ബികോം സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് വ്യക്തമാക്കേണ്ടത് കലിംഗ സർവ്വകലാശാലയാണ്. അതിൽ ഇപ്പോഴാണ് വ്യക്തത വന്നത്. വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അവരെ കാത്ത് പുറത്ത് നിയമനടപടികളുണ്ടാകുമെന്നും വി സി മാധ്യമപ്രവർത്തകരോട് പറഞ്ഞു.