ലിസ്ബൺ > ആഫ്രിക്ക നേഷൻസ് കപ്പിന് മുമ്പായി ആത്മവിശ്വാസം വർധിപ്പിച്ച് സെനഗൽ. സൗഹൃദമത്സരത്തിൽ സാദിയോ മാനെയുടെ ഇരട്ടഗോളിന്റെ മികവിൽ ശക്തരായ ബ്രസീലിനെ തോൽപ്പിച്ചു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കാനറികളെ സെനഗൽ തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കാനറികൾ വീണത്. 11ആം മിനുട്ടിൽ ക്രോസിൽ നിന്ന് ഹെഡറിലൂടെ ലൂകാസ് പക്വേറ്റ ആണ് ബ്രസീലിന് ലീഡ് നൽകിയ്ത്.
പിന്നീട് സെനഗലിന് വേണ്ടി ഡിയാലോ സമനില ഗോൾ നേടി. രണ്ടാം പകുതിൽ 52ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ സെനഗൽ ലീഡ് എടുത്തു. മൂന്ന് മിനിറ്റുകൾക്ക് ശേഷം സെനഗൽ സാദിയോ മാനെയിലൂടെ മൂന്നാം ഗോളും നേടി.
58ആം മിനുട്ടിൽ മാർക്കിനസ് ഒരു ഗോൾ ബ്രസീലിനായി നേടി സ്കോർ 3-2 എന്നാക്കിയെങ്കിലും സമനിലയിലേക്ക് എത്താൻ അവർക്ക് ആയില്ല. മത്സരത്തിന്റെ അവസാന മിനിറ്റിൽ വീണ്ടും മാനെ ഗോൾ നേടിയതോടെ സെനഗൽ 4-2ന്റെ വിജയം ഉറപ്പിച്ചു. അവസാന ഒമ്പതു മത്സരങ്ങളിൽ ആദ്യമായാണ് ബ്രസീൽ ഒരു കളിയിൽ 4 ഗോളുകൾ വഴങ്ങുന്നത്.