വാഷിങ്ടൺ> പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ വടക്കേ അമേരിക്കയിലെ മെയ്ത്തി സംഘടനകൾ വാഷിങ്ടൺ ഡിസിയിൽ പ്രതിഷേധം സംഘടിപ്പിക്കും. 22 ന് വാഷിങ്ടൺ ഡിസിയിലെ ലഫായെറ്റ് പാർക്കിൽ പ്രകടനം നടത്തുമെന്ന് അസോസിയേഷൻ ഓഫ് മെയ്ത്തി ഇൻ ദ അമേരിക്കാസ് എന്ന സംഘടന പ്രഖ്യാപിച്ചു.