കോട്ടയം> അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിർധനരായ അമ്മയും മകളും ചികിത്സാസഹായം തേടുന്നു. കോടിമത അറയ്ക്കൽചിറയിൽ പി ജെ മോളിയും മകൾ മീനുക്കുട്ടിയുമാണ് ചികിത്സാസഹായം തേടുന്നത്. മോളിയുടെ കൈയ്ക്ക് വീണ് പരിക്കേറ്റതിനാൽ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. പണമില്ലാത്തതിനാൽ ചികിത്സ നീണ്ടുപോവുകയാണ്.
ന്യൂറോ സംബന്ധമായ അസുഖമുള്ള മകൾ മീനുക്കുട്ടിക്ക് തൈറോയിഡ്, പ്രമേഹം മുതലായ അസുഖങ്ങളും അലട്ടുന്നു. അഛൻ നേരത്തേ മരിച്ചുപോയിരുന്നു. ഇവർക്ക് കാര്യമായ വരുമാനമില്ലാത്തതിനാൽ മരുന്നിന് ബുദ്ധിമുട്ടുകയാണ്. ഇരുവരുടെയും പേരിൽ എസ്ബിഐ കോടിമത ശാഖയിൽ ജോയിന്റ് അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പർ: 67011314779. ഐഎഫ്എസ്സി: SBIN0070379. ഫോൺ: 7907853543.















