കൊച്ചി > അധിക്ഷേപ യൂട്യൂബ് ചാനലായ മറുനാടൻ മലയാളിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും. മറുനാടൻ മലയാളി പോലെയുള്ള ഓൺലൈൻ മാധ്യമങ്ങളെ സർക്കാരിന് പേടി ആണെന്നും, അതുകൊണ്ടാണ് കേസ് എടുക്കുന്നതെന്നും സതീശൻ പറഞ്ഞു. സൈബർ ഇടങ്ങളിൽ മറുനാടൻ മലയാളിയെ ആക്രമിക്കുകയാണ്. മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ്. സർക്കാരിന് പേടിയാണ് സതീശൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. വ്യാജ വാർത്തകളുടെ പേരിൽ കേസ് നേരിടുന്ന മറുനാടൻ മലയാളിയെ സർക്കാർ ശ്വാസംമുട്ടിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞത്.
പ്രമുഖ വ്യവസായി യൂസഫ് അലി, നടൻ പൃഥ്വിരാജ് സുകുമാരൻ, പി വി ശ്രീനിജിൻ എംഎൽഎ എന്നിവർക്കെതിരെ അപകീർത്തിപരമായ വാർത്തകൾ നൽകിയ സംഭവത്തിലാണ് അധിക്ഷേപ ചാനലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ വിവിധ കേസുകൾ നിലവിലുള്ളത്.















