Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

33,420 കോടിക്കും അവകാശം; കേരളം വീണ്ടും കത്തയച്ചു

by News Desk
June 17, 2023
in KERALA
0
33,420-കോടിക്കും-അവകാശം;-കേരളം-വീണ്ടും-കത്തയച്ചു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കേരളത്തിന് അർഹതപ്പെട്ട വായ്പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച് 33,420 കോടി രൂപയുടെ വായ്പാനുമതിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 32,402 കോടി രൂപ പൊതുവിപണിയിൽനിന്ന് വായ്പ എടുക്കാമെന്ന് കഴിഞ്ഞ മാർച്ചിൽ മാർച്ചിൽ കേന്ദ്രം സംസ്ഥാനത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കണക്ക് പ്രകാരം ആദ്യ ഒമ്പതുമാസം 15,390 കോടി രൂപയേ അനുവദിക്കാനാകൂയെന്ന് കേന്ദ്രം നിലപാട് മാറ്റി.

പബ്ലിക് അക്കൗണ്ടിൽനിന്ന് മുമ്പ് വിനിയോഗിച്ച തുക എന്നപേരിൽ 13,178 കോടി രൂപയാണ് വെട്ടിക്കുറച്ചത്. അക്കൗണ്ടന്റ് ജനറൽ അംഗീകരിച്ച കണക്കനുസരിച്ച് 6578 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് പബ്ലിക് അക്കൗണ്ടിലുള്ളത്. ഈ കണക്ക് അനുസരിച്ച് പോലും കേരളത്തിന് 7191 കോടി രൂപയുടെ വായ്പാനുമതിക്കുകൂടി അവകാശമുണ്ടെന്ന് ധനസെക്രട്ടറി ബിശ്വനാഥ് സിൻഹ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

നേരത്തെ സംസ്ഥാനങ്ങൾക്ക് അഞ്ചു ശതമാനംവരെ വായ്പ അനുവദിച്ചിരുന്നു. അതാണ് കഴിഞ്ഞവർഷം മൂന്നാക്കിയത്. ഇപ്പോൾ ഫലത്തിൽ കേരളത്തിന് രണ്ടു ശതമാനമായി.

കേന്ദ്രത്തിന്റെ പ്രതികാര നയം: നിയമവഴി തേടി കേരളം

വാർഷിക വായ്പ വെട്ടിക്കുറച്ചതടക്കമുള്ള കേന്ദ്ര നടപടികൾ ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയിലേക്ക്. ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിനാണ് നിയമ പോരാട്ടം. ഇതു സംബന്ധിച്ച് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിൽനിന്ന് നിയമോപദേശം തേടും. ഇതിന് അഡ്വക്കറ്റ് ജനറലിനെ സർക്കാർ ചുമതലപ്പെടുത്തി. കേന്ദ്ര–-സംസ്ഥാന ബന്ധത്തിലെ വിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകരിൽ പ്രധാനിയാണ് വേണുഗോപാൽ.

നിലവിലെ പ്രശ്നം ചൂണ്ടിക്കാട്ടി സംസ്ഥാനം നേരത്തേ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ മറുപടി നിഷേധാത്മകമായിരുന്നു. ഈ വർഷം ധന കമീഷൻ തീർപ്പിൽ കേരളത്തിന് ജിഎസ്ഡിപിയുടെ മൂന്നുശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. കേന്ദ്രം ഇത് രണ്ടു ശതമാനത്തിനുള്ളിൽ ഒതുക്കി. ഇതിന് അവകാശമുണ്ടോ എന്നതാണ് പ്രധാന പ്രശ്നം. കിഫ്ബി എടുക്കുന്ന വായ്പ ബജറ്റിനു പുറത്തുള്ളതാണെന്ന് അംഗീകരിച്ചാലും അത് സർക്കാരിന്റെ പൊതുകടത്തിൽ വരുമോ എന്നതും പരിശോധിക്കപ്പെടും. കേന്ദ്ര സർക്കാരിന്റെ ബജറ്റിനു പുറത്തുള്ള വായ്പ പൊതുകടത്തിലോ ധനകമ്മിയിലോ ഉൾപ്പെടുത്തുന്നില്ല.

സംസ്ഥാനത്തിന്റെ ധനപരമായ അവകാശം കേരളത്തിലെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി മാറിയെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളം കടക്കെണിയിലാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ഈ ദുഷ്പ്രചാരണം കേരളത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തൽ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Previous Post

മന്ത്രി വി വാസവൻ ഇടപ്പെട്ടു, ബാങ്ക് ജപ്‌തി ഒഴിവായി; അഞ്ചം​ഗ കുടുംബത്തിന് ആശ്വാസം

Next Post

പോക്‌സോ കേസ്: മോൻസൺ മാവുങ്കലിന് ജീവപര്യന്തം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പോക്‌സോ-കേസ്:-മോൻസൺ-മാവുങ്കലിന്-ജീവപര്യന്തം

പോക്‌സോ കേസ്: മോൻസൺ മാവുങ്കലിന് ജീവപര്യന്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.