തൃശ്ശൂർ> കൺസ്യൂമർ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില് നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യം കിട്ടാത്തതിന് തോക്കു ചൂണ്ടി ഭീഷണി. തൃശൂർ പൂത്തോളിൽ ഇന്നലെ രാത്രി ഒമ്പതോയാണ് സംഭവം. പൊന്നാനി സ്വദേശി റഫീക്, പാലക്കാർട് സ്വദേശി അബ്ദുൾ നിയാസ്, കോഴിക്കോട് സ്വദേശി നിസാർ, ജെയ്സൺ എന്നിവരാണ് പിടിയിലായത്.
മദ്യശാല അടച്ചശേഷം മദ്യം വാങ്ങാൻ എത്തിയവരാണ് പ്രശ്നമുണ്ടാക്കിയത്. ഷോപ്പ് അടച്ചുവെന്നും മദ്യം നൽകാനാകില്ലെന്നും ജീവനക്കാർ പറഞ്ഞപ്പോൾ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി സമീപത്തെ ബാറുകളില് നടത്തിയ പരിശോധനയില് അരമന ബാറിൽ നിന്നാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.
ജിവനക്കാർ വിലപ്പന ശാലയുടെ ഷട്ടർ താഴ്ത്തിയശേഷം വിൽപ്പനയിൽ നിന്ന് ലഭിച്ച 16 ലക്ഷത്തോളം രൂപ പുറത്ത് എടുത്തുവെച്ച് എണ്ണുന്നതിനിടെ ഒരാൾ ഷട്ടർപാക്കി അകത്തുകയറുകയായിരുന്നു. പണത്തിന്റെ നേർക്കാണ് വരുന്നതെന്ന് കരുതി അയാളെ പകുതിയിൽ വെച്ച് തടഞ്ഞപ്പോൾ മദ്യം വേണമെന്ന് പറഞ്ഞ് ബഹളംവെയ്ക്കുയായിരുന്നു. ഇതിനിടെ പുറത്തുള്ളയാൾ ജീവനക്കാരന് നേരെ തോക്കു ചൂണ്ടി അകത്തേക്ക് കടക്കാൻ ശ്രമിക്കുയാണുണ്ടായത്.