ഒറ്റപ്പാലം
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്ക്. പാലക്കാട് – –-കുളപ്പുള്ളി പാതയിൽ കൂനത്തറ ആശാദീപം ബസ് സ്റ്റോപ്പിനുസമീപം വെള്ളി രാവിലെ പത്തിനാണ് അപകടം. ഒറ്റപ്പാലത്തുനിന്ന് തൃശൂർക്കുപോയ ചിറയത്ത് ബസും പട്ടാമ്പിയിൽനിന്ന് പാലക്കാട്ടേക്ക് പോയ രാജപ്രഭ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസിന്റെയും മുൻഭാഗം പൂർണമായും തകർന്നു. ചിറയത്ത് ബസിൽ കുടുങ്ങിയ ഡ്രൈവറെയും ഒരു സ്ത്രീയെയും നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഷൊർണൂരിൽനിന്ന് ഫയർഫോഴ്സും പൊലീസുമെത്തി. നാട്ടുകാരുടെ ഇടപെടലിൽ പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തെത്തുടർന്ന് പാലക്കാട് -–- കുളപ്പുള്ളി പാതയിൽ ഒരു മണിക്കുർ ഗതാഗതം തടസ്സപ്പെട്ടു. ചിറയത്ത് ബസ് വളവിൽ അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. പരിക്കേറ്റ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ:
വാടാനാംകുറുശി സ്വദേശി സത്യവതി അമ്മ (89 ), പള്ളിയാലിൽ മുണ്ടക്കൽ രാമചന്ദ്രൻ (55), ചെർപ്പുളശേരി സ്വദേശി വി ശ്രീധരൻ (70), കണ്ണിയം പുറം സ്വദേശി ബേബിരത്നം, കാരിയം പള്ളിവീട്ടിൽ ലിയോൻ ജോ ജേക്കബ്, ലിഹസ്രാ ജേക്കബ്, കല്ലിപ്പാടം സ്വദേശി ജസിം മുഹമ്മദ് (17), പറമ്പിൽ വീട്ടിൽ പി സനൽ (24), ആലു വീട്ടിൽ രാമനുണ്ണി (57), എം കെ വീട്ടിൽ പ്രശാന്ത് (36), വൈറ്റലംക്കുന്ന് ഭവ്യ (20), കോണിക്കൽ പറമ്പിൽ പ്രദീപ് (29), കിഴക്കേക്കര സുമന (30), സുധ നിവാസിൽ ചിത്രരഞ്ജൻ (37), മരുത്തുവളപ്പിൽ ജയകൃഷ്ണൻ (50), പതിനെട്ടുമഠത്തിൽ അർജുൻ (18), കിരൺദാസ് (19), കരുവാരതൊടിയിൽ ആറുമുഖൻ (61 ), നായാടി കോളനിയിൽ പ്രേമ (54), കുന്നത്തുപറമ്പിൽ മുഹമ്മദ് നൗഷാദ് (44), എഴക്കാട് സ്വദേശി മനോജ് (27), പഴനി സ്വദേശിനി സിജി (41), മയിലും പുറത്ത് ലിൻജു (25 ), പൃഥ്വിൻ,
സൂര്യകിരൺ വീട്ടിൽ ടി പി സബിത (54), ശേഖരത്തിൽ സവിത (39), പടിക്കൽ വീട്ടിൽ പ്രേംകുമാർ (65), തോട്ടക്കര സ്വദേശി അഞ്ജന (20), നായാടികുഴിൽ മനോജ്കുമാർ (54), പുക്കാട്ടിൽ പ്രേമലത (51), പനയൂർ ഉപ്പാംമൂച്ചിക്കൽ ചൈതന്യ (30), ചൈതന്യ വീട്ടിൽ ധന്യ (40), ചെത്തലൂർ സ്വദേശി രവീന്ദ്രനാഥ് (58), ചിറയത്ത് ബസ് ഡ്രൈവർ ചേലക്കര പുളിക്കൽ വീട്ടിൽ മുഹമ്മദ് ഷെരീഫ് (41 ), പിലാക്കാവിൽ സുധീഷ്കുമാർ (41) പുന്നത്തുതാഴ എസ് ആർ അനൈന (21) , തോട്ടക്കര അമ്പാടി വീട്ടിൽ സുജിത് (39), പാഥേയം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (57), കൂനത്തറ സ്വദേശി വിജയലക്ഷ്മി (40), വലിയ വീട്ടിൽ രാജേഷ് (37), കുളത്തിങ്കൽ രാഗിത ( 21 ), സൗപർണികയിൽ സുനിത (54), തുറക്കൽ മുജീബ് റഹ്മാൻ (50), വേങ്ങശേരി സ്വദേശി അമൃത (23), പണ്ടാരകാടുവീട്ടിൽ അമ്മിണി (68) എന്നിവർക്കാണ് പരിക്ക്. ചിറയത്ത് ബസ് ഡ്രൈവർ മുഹമ്മദ് ഷെരീഫ് ഉൾപ്പെടെ ആറുപേർ അത്യാഹിത വിഭാഗത്തിലാണ്.
അപകടത്തിൽ രണ്ടുപേർ മരിച്ചുവെന്ന് മാതൃഭൂമി ന്യൂസ് ബ്രേക്കിങ് വാർത്ത എന്ന നിലയിൽ കാണിച്ചത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി.