മാഡ്രിഡ് > രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ കളിക്കാർക്കായി രൂപീകരിച്ച വംശീയവിരുദ്ധ സമിതിയുടെ തലവനായി വിനീഷ്യസ് ജൂനിയറിനെ നിയമിച്ചു. കളത്തിൽ താരങ്ങൾ നേരിടുന്ന വംശീയാധിക്ഷേപം ഫിഫയെ അറിയിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനുമാണ് പുതിയ സമിതി. സ്പാനിഷ് ഫുട്ബോൾ ലീഗിൽ കഴിഞ്ഞ സീസണിൽ 10 തവണയോളം വംശീയാധിക്ഷേപം നേരിട്ട താരമാണ് വിനീഷ്യസ്. ബ്രസീലുകാരനെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരിട്ടുകണ്ടാണ് സമിതിയുടെ തലവനാകാൻ ആവശ്യപ്പെട്ടത്.