തൊടുപുഴ > സംവിധായകൻ കമലിന്റെ പുതിയ ചിത്രത്തിന്റെ പൂജ തൊടുപുഴയിൽവെച്ച് നടന്നു. സിബി മലയിൽ, ദിലീഷ് നായർ, ആഷിക് അബു, ബാദുഷ എൻ എം തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി.’വിവേകാനന്ദൻ വൈറലാണ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമൽതന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
നാലു പതിറ്റാണ്ടോളമുള്ള ചലച്ചിത്രസപര്യയിൽ പ്രേക്ഷകർ എന്നെന്നും നെഞ്ചിലേറ്റുന്ന അനേകം ചിത്രങ്ങൾ സമ്മാനിച്ച കമലിന്റെ പുതിയ ചിത്രവും അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്നാണ് പ്രതീക്ഷ.
ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള തുടങ്ങിയ താരങ്ങൾക്കൊപ്പം സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, ഇടവേള ബാബു, അനുഷാ മോഹൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. ആർട്ട് ഡയറക്ടർ – ഇന്ദുലാൽ, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്, സ്റ്റിൽ ഫോട്ടോഗ്രാഫർ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്സാൻ കെ എസ്തപ്പാൻ, പി.ആർ.ഒ – വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്















