പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെയുടെ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് ഇത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിൻ തന്നെയാണ് നടന്നത്. ‘ഫ്രം സ്ക്രാച്ച്’ എന്ന പേരിൽ പ്രീ – പ്രൊഡക്ഷൻ സമയത്ത് നടന്ന വർക്കുകളുടെ വീഡിയോ പുറത്തുവിട്ടതിന് ശേഷം ഇപ്പോഴിതാ താരങ്ങളുടെ പിറന്നാൾ ദിനങ്ങളിൽ പ്രി ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുകയാണ് അണിയറപ്രവർത്തകർ.
പ്രഭാസ്, ദീപിക പദുക്കോൺ, അമിതാബ് ബച്ചൻ തുടങ്ങിയവരുടെ പ്രി ലുക്ക് പോസ്റ്റർ റിലീസുകൾക്ക് ശേഷം ദിഷ പതാനിയുടെ പിറന്നാൾ ദിനമായ ഇന്ന് പ്രി ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ബ്രൈഡൽ വേഷത്തിൽ ദിഷ പോസ്റ്ററിൽ ഉള്ളത് കാണാം. വേൾഡ് – ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസിന്റെ ഗോൾഡൻ ജൂബിലി പ്രോജക്ടാണ് ഈ ചിത്രം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു.2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. പിആർഒ – ശബരി















