ഏതൻസ്
ഗ്രീസിലെ പെലൊപൊന്നീസ് മേഖലയിൽ അഭയാർഥികൾ സഞ്ചരിച്ച മത്സ്യബന്ധന യാനം മറിഞ്ഞ് 79 പേർ മരിച്ചു. 104 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നു. ബോട്ടിൽ കൃത്യം എത്രപേരാണ് ഉണ്ടായിരുന്നത് എന്ന് അറിവായിട്ടില്ല.
കിഴക്കൻ ലിബിയയിലെ തോബ്രുക്കിൽനിന്ന് ഇറ്റലിയിലേക്ക് പോവുകയായിരുന്ന യാനമാണ് മറിഞ്ഞതെന്നാണ് വിവരം. അഭയാർഥികളെ വഹിക്കുന്ന ബോട്ട് വരുന്നതായി ചൊവ്വാഴ്ചതന്നെ ഇറ്റാലിയൻ തീരസംരക്ഷണസേന ഗ്രീക്ക് അധികൃതരെ അറിയിച്ചിരുന്നു.
ഞായറാഴ്ച 90 അഭയാർഥികളുമായി വന്ന അമേരിക്കൻ കപ്പൽ അപായസൂചന നൽകിയതിനെ തുടർന്ന് കരയ്ക്ക് അടുപ്പിച്ചിരുന്നു. ബുധനാഴ്ച 81 അഭയാർഥികളുമായി എത്തിയ കപ്പലും കരയ്ക്ക് അടുപ്പിച്ചു.















